ഈ ജീവിതം എന്താണ് നമ്മെ പഠിപ്പിക്കുന്നത് ? ചില നിമിഷങ്ങളില്‍ നമ്മള് മിടുക്കന്മാരെന്നു സ്വയം കരുതുന്നു.... പിന്നെ ചിലപ്പോള്‍ നമ്മള് സ്വയമറിയാതെ മണ്ടന്മാരാകുന്നു. നമ്മളില്ലെങ്ങില് ഒന്നും നടക്കില്ല എന്ന് പലപ്പോഴും ആശങ്കപ്പെടുന്നു...പക്ഷെ നമ്മളില്ലെങ്കിലും ലോകം ഇതുപോലെ തന്നെ മുന്നോട്ടുതന്നെ പോകും എന്ന് ചരിത്രം പിന്നില്‍ നിന്ന് പറഞ്ഞുതരുമ്പോള്‍ എന്തിനെന്നറിയാതെ ഒരു വേദന മനസ്സില്‍ നിറയുന്നു..നമ്മളില്ലാത്ത ഒരു ലോകം.... ! അതെങ്ങനെ ഇരിയ്ക്കും? ...ഹോ.. ഓര്‍ക്കാന്‍ വയ്യ...അല്ലേ?

ഒടുവില്‍ കോടികള്‍ക്ക് കടലാസിന്റെ വില പോലുമില്ലാത്ത ഒരു നിമിഷത്തില്‍ എല്ലാ മരുന്നുകളെയും യന്ത്രങ്ങളേയും കബളിപ്പിച്ചുകൊണ്ട് മനസില്ലാമനസ്സോടെ തിരിച്ചുപോകുന്നു.....
എന്താണ് ഈ ജീവിതം നമ്മെ പഠിപ്പിക്കുന്നത് ....?
ഉത്തരം വളരെ നിസ്സാരമാണ് അല്ലേ....
പക്ഷെ പറയാമോ?
പക്ഷെ പറയാമോ?
0 comments:
Post a Comment