കഴിഞ്ഞ ഒരു ദിവസം കോട്ടയത്ത് ആലിപ്പഴം പെയ്തു. മഴയോടൊപ്പം മാനത്തുനിന്ന് അനേകമനേകം ഐസുകട്ടകൾ പൊഴിഞ്ഞു വീണു..കുട്ടികൾക്കും മുതിർന്നവർക്കും അതൊരു ഹരം പകരുന്ന അനുഭവമായി. ആകാശം വാരിവിതറിയ ഐസുകട്ടകളിൽ കിടന്നുരുണ്ടവരുണ്ട്..അവ വായിലിട്ടലിയിച്ചിറക്കിയവരുണ്ട് ...ജ്യൂസുണ്ടാക്കി കുടിച്ചവരുണ്ട്.. എന്തിനേറെപ്പറയ ുന്നു..ഉടനേ ഓടിപ്പോയി ഒരു കുപ്പി വാങ്ങി 'ആലിപ്പഴ'മിട്ട് രണ്ടെണ്ണം വീശിയവർ വരെയുണ്ട്.....!
കുട്ടിക്കാലം മുതലേ പറഞ്ഞുകേട്ടിട്ടുള്ള ഒരു പ്രതിഭാസമാണ് ഈ 'ആലിപ്പഴം പൊഴിയൽ '. അന്നൊക്കെ ഓരോ മഴ പെയ്യുമ്പോഴും അതോടൊപ്പം ആലിപ്പഴവും പൊഴിയുമെന്ന പ്രതീക്ഷിൽ ഞാൻ നോക്കിയിരിക്കുമായിരുന്നു. ഇന്നത്തേപ്പോലെ അന്ന് ഫ്രിഡ്ജ് സർവ്വസാധാരണമായിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഗ്രാമത്തിൽ ഐസ് ഒരു അസുലഭവസ്തുവായിരുന്നു. സ്കൂളിന്റെ വാതിൽക്കൽ മിക്കവാറും 'ഐസ്റ്റിക് ' വിൽപ്പനക്കാർ വരാറുണ്ട്. പക്ഷേ അതിന് സ്വാഭാവികമായും വില കൊടുക്കണം. അതുകൊണ്ടു തന്നെ ദൈവം സൗജന്യമായിത്തരുന്ന 'ആലിപ്പഴമഴ' എനിയ്ക്കാ ചെറു പ്രായത്തിൽ ഒരു രഹസ്യ സ്വപ്നമായിരുന്നു.
പക്ഷേ ദൗർഭാഗ്യമെന്നു പറയട്ടെ എനിയ്ക്കു മുന്നിൽ ഒരിയ്ക്കൽ പോലും ആലിപ്പഴം പൊഴിഞ്ഞില്ല..!
ഏതെങ്കിലും ഒരു മഴക്കാലത്ത് മാനത്തു നിന്നു പെയ്യുന്ന ആലിപ്പഴങ്ങളേയും കാത്തുകാത്തിരുന്ന് കാലം ഒട്ടേറെ കടന്നു പോയി.. നടക്കാതെ പോയ മറ്റുപല കൊച്ചുകൊച്ചാഗ്രഹങ്ങളോടും പ്രതീക്ഷകളോടുമൊപ്പം അതും ഞാൻ മറന്നു. വളർന്നു വലുതാകലിന്റെ ഒരു ഭാഗം കൂടിയാവണം ആ മറവി.
അങ്ങനെയിരിക്കെയാണ് കഴിഞ്ഞോരു ദിവസം കോട്ടയത്ത് ആലിപ്പഴം പെയ്തത്...!! മഴയോടൊപ്പം മാനത്തുനിന്ന് അനേകമനേകം ഐസുകട്ടകൾ ഞങ്ങളുടെ മുറ്റത്തും ചിതറി വീണു..!! പക്ഷേ എനിക്കു മാത്രം അതു കാണാൻ കഴിഞ്ഞില്ല..അപ്പോൾ ഞാനെന്റെ സ്ഥിരം ഉച്ചയുറക്കത്തിലായിരുന്നു...!
അതുമല്ല സങ്കടം...അന്നു വൈകിട്ട് ഒരു സുഹൃത്തു വിളിച്ചു, എന്നിട്ടു പറഞ്ഞു ''നീ ഉറങ്ങുകാരിക്കുമെന്ന് എനിക്കു നല്ല നിശ്ചയമുണ്ടാരുന്നു. അതുകൊണ്ട് ഞാൻ കൊറേ പെറുക്കി ഫ്രിഡ്ജിൽ വെച്ചിട്ടൊണ്ട്. വന്നാൽ കാണിക്കാം..!! ''